ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 11 ല​ക്ഷം പി​ന്നി​ട്ടു
Tuesday, October 20, 2020 7:18 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ല​ക്ഷം പി​ന്നി​ട്ടു. 40,632,689 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച​പ്പോ​ൾ 1,122,750 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 30,346,584 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

9,163,355 പേ​രാ​ണ് നി​ല​വി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 72,778 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഫ്രാ​ൻ​സ്, പെ​റു, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് വൈ​റ​സ് ബാ​ധ​യി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലും എ​ട്ട് ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

46 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.