ട്രം​പ്, മോ​ഡി ബ​ന്ധം അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്ന് ട്രം​പ് ജൂ​നി​യ​ർ
Tuesday, October 20, 2020 5:41 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ത​ന്‍റെ പി​താ​വും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണാ​ൾ​ഡ് ട്രം​പും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യും ത​മ്മി​ൽ അ​വി​ശ്വ​സ​നീ​യ​മാ​യ ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​ർ. ലോ​ക​മെ​ന്പാ​ടു​മു​ള്ള സോ​ഷ്യ​ലി​സ​ത്തി​ന്‍റെ​യും ക​മ്മ്യൂ​ണി​സ​ത്തി​ന്‍റെ​യും ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ക​ഴി​യു​മെ​ന്നും ട്രം​പ് ജൂ​നി​യ​ർ പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റും കു​ടും​ബ​വും ആ​ദ്യ​മാ​യി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ പി​താ​വി​ന് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​ൽ താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​വെ​ന്നും ഡോ​ണാ​ൾ​ഡ് ട്രം​പ് ജൂ​നി​യ​ർ പ​റ​ഞ്ഞു.

വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.​ത​ന്‍റെ ലി​ബ​റ​ൽ പ്രി​വി​ലേ​ജ് എ​ന്ന പു​സ്ത​കം പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ് ജൂ​നി​യ​ർ.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന് മാ​ത്ര​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പു​സ്ത​ക പ്ര​കാ​ശ​നം. ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് നോ​മി​നി ജോ ​ബൈ​ഡ​നും മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​നും എ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ട്രം​പ് ജൂ​നി​യ​റി​ന്‍റെ പു​സ്ത​ക​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.