കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ച്ഛാ​സ്ഥാ​യി​ലെ​ത്തു​ന്ന​ത് ത​ട​യാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, October 19, 2020 6:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ച്ഛാ​സ്ഥാ​യി​ലെ​ത്തു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​തു​വ​രെ ശ്ര​മി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​വ്യാ​പ​നം ത​ട​യാ​നും ചി​കി​ത്സാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നും ന​മു​ക്കു സാ​ധി​ച്ചു. ഇ​തു​വ​ഴി രോ​ഗ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഉ​പാ​യ​ങ്ങ​ളും പ​ഠി​ച്ചു. ഇ​തെ​ല്ലാം വ​ഴി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ന​മു​ക്കാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​ഭ​വി​ച്ച ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം ആ ​ഘ​ട്ട​ത്തി​ൽ എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു​വെ​ന്ന് നാം ​അ​റി​ഞ്ഞ​താ​ണ്. രോ​ഗബാ​ധി​ത​രി​ൽ നൂ​റി​ൽ 16 പേ​ർ വ​രെ മ​രി​ക്കു​ന്ന അ​വ​സ്ഥ ഇ​റ്റ​ലി​യി​ലു​ണ്ടാ​യി. ന​മ്മു​ടെ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ളെ മ​ര​ണ​നി​ര​ക്കും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ തു​ട​ക്കം മു​ത​ൽ മ​ര​ണ​നി​ര​ക്ക് കു​റ​വാ​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​നം ഉ​ച്ഛ​സ്ഥാ​യി​ലെ​ത്തു​ന്ന ഈ ​സ​മ​യ​ത്തും മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നാ​ണ് നാം ​കാ​ണു​ന്ന​ത്. ശാ​സ്ത്രീ​യ സ​മീ​പ​ന​ത്തി​ലൂ​ടെ​യാ​ണ് കേ​ര​ളം മ​ഹാ​മാ​രി​യെ നേ​രി​ട്ട​ത്. അ​തി​ന്‍റെ ഫ​ല​മാ​ണ് മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലു​ള്ള കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്ക്.

മേ​യ് മാ​സ​ത്തി​ൽ മ​ര​ണ​നി​ര​ക്ക് 0.77 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ജൂ​ണി​ൽ 0.45 ആ​യി കു​റ​ഞ്ഞു. ഓ​ഗ​സ്റ്റി​ൽ അ​ത് 0.4 ആ​യി. സെ​പ്റ്റം​ബ​റി​ൽ 0.38 ആ​യി. ഒ​ക്ടോ​ബ​റി​ൽ ഇ​തു​വ​രെ​യു​ള്ള മ​ര​ണ​നി​ര​ക്ക് 0.28 ശ​ത​മാ​ന​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ലും ന​മ്മു​ക്ക് മ​ര​ണ​നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു വ​രാ​ൻ സാ​ധി​ക്കു​ന്ന​ത് അ​ഭി​മാ​ന​ർ​ഹ​മാ​യ നേ​ട്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.