കോ​ണ്‍​സ​ൽ ജ​ന​റ​ലും അ​റ്റാ​ഷെ​യും വി​ദേ​ശ​ക​റ​ൻ​സി ക​ട​ത്തി: ക​സ്റ്റം​സി​നോ​ട് സ്വ​പ്ന
Monday, October 19, 2020 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി യു​എ​ഇ കോ​ണ്‍​സ​ൽ ജ​ന​റ​ലും അ​റ്റാ​ഷെ​യും ഒ​ട്ടേ​റെ ത​വ​ണ വ​ൻ​തോ​തി​ൽ വി​ദേ​ശ​ക​റ​ൻ​സി ക​ട​ത്തി​യെ​ന്നു ക​സ്റ്റം​സ് റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് സ്വ​പ്ന​യും സ​രി​ത്തും ഖാ​ലി​ദു​മാ​യി ചേ​ർ​ന്ന് 1.90 ല​ക്ഷം യു​എ​സ് ഡോ​ള​ർ മ​സ്ക്ക​റ്റി​ലേ​ക്കു ക​ട​ത്തി​യ​തെ​ന്നും ക​സ്റ്റം​സ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ക​സ്റ്റം​സ് റ​ജി​സ്റ്റ​ർ ചെ​യ്ത പു​തി​യ കേ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് സ്വ​പ്ന​യു​ടെ മൊ​ഴി​യാ​യി ഗു​രു​ത​ര ആ​രോ​പ​ണ​മു​ള്ള​ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി സി​പി​എം ക​മ്മി​റ്റി എ​ന്ന പേ​രി​ൽ ടെ​ല​ഗ്രാം ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​താ​യി പ്ര​തി സ​രി​ത്തി​ന്‍റെ മൊ​ഴി​യു​ണ്ട്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് സ​രി​ത്ത് ന​ൽ​കി​യ മൊ​ഴി​യാ​ണ് പു​റ​ത്താ​യ​ത്.

സ​ന്ദീ​പ് നാ​യ​രാ​ണ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും പി​ന്നീ​ട് ത​ന്നേ​യും റ​മീ​സ്, സ്വ​പ്ന തു​ട​ങ്ങി​യ​വ​രേ​യും ഗ്രൂ​പ്പി​ൽ അം​ഗ​മാ​ക്കി​യ​താ​യും സ​രി​ത്ത് ഇ​ഡി​യോ​ട് പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.