എം. ​ശി​വ​ശ​ങ്ക​റെ ഡി​സ്ചാ​ർ​ജ് ചെ​യ്തു
Monday, October 19, 2020 5:48 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് ശി​വ​ശ​ങ്ക​റെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

നി​ല​വി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കേ​ണ്ട ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്നും ന​ടു​വേ​ദ​ന ഗു​രു​ത​ര​മ​ല്ലെ​ന്നും ഇ​തി​ന് വേ​ദ​ന​സം​ഹാ​രി​ക​ൾ മ​തി​യെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം വി​ല​യി​രു​ത്തത്.

അ​തേ​സ​മ​യം ക​സ്റ്റം​സ് കേ​സി​ൽ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ‌ ഈ ​മാ​സം 23 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്. കേ​സി​ൽ ക​സ്റ്റം​സ് വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ക​സ്റ്റം​സ് പ​ക​വീ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ശി​വ​ശ​ങ്ക​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഏ​തു കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്ന നോ​ട്ടീ​സ് പോ​ലും ക​സ്റ്റം​സ് ന​ൽ‌​കി​യി​രു​ന്നി​ല്ല. അ​റ​സ്റ്റി​നു​ള്ള ശ്ര​മ​മാ​ണ് ക​സ്റ്റം​സ് ന​ട​ത്തി​യ​ത്. നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും ശി​വ​ശ​ങ്ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ട​തി​യി​ൽ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. 23ന​കം തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ, ഇ​ഡി കേ​സി​ലും ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് 23വ​രെ കോ​ട​തി ത​ട​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.