"ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം കോ​വി​ഡ് രോ​ഗി മ​രി​ച്ചു'; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ർ
Monday, October 19, 2020 10:22 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ആ​രോ​പ​ണം. ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം കോ​വി​ഡ് രോ​ഗി മ​രി​ച്ച​താ​യു​ള്ള ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റു​ടെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

"ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം കോ​വി​ഡ് രോ​ഗി മ​രി​ച്ചു. ഇത്തരത്തിൽ പ​ല ജീ​വ​നു​ക​ളും ന​ഷ്ട​മാ​യിട്ടുണ്ടെന്നുമാണ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ല്‍​കി.

കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ർ​എം​ഒ ന​ഴ്സിം​ഗ് ഓ​ഫീ​സ​റു​ടെ​യും ഹെ​ഡ് ന​ഴ്സു​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് സ​ന്ദേ​ശം.

ഫോ​ര്‍​ട്ട്‌​കൊ​ച്ചി സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ഗു​രു​ത​ര വീ​ഴ്ച്ച​ക​ള്‍ സം​ഭ​വി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ജൂ​ലൈ 20ന് ​മ​രി​ച്ച ഹാ​രി​സി​ന്‍റെ മ​ര​ണ​കാ​ര​ണം വെ​ന്‍റി​ലേ​റ്റ​ര്‍ ട്യൂ​ബു​ക​ള്‍ മാ​റി കി​ട​ന്ന​താ​ണെ​ന്നും സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.