വാ​ള​യാ​റി​ൽ ഒ​ന്നി​ച്ച് മ​ദ്യം ക​ഴി​ച്ച മൂ​ന്നു പേ​ർ മ​രി​ച്ചു
Monday, October 19, 2020 1:29 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മൂ​ന്നു മ​ര​ണം. വാ​ള​യാ​ർ പ​യ​റ്റു​കാ​ട് കോ​ള​നി​യി​ലെ രാ​മ​ൻ (65), അ​യ്യ​പ്പ​ൻ (63), ശി​വ​ൻ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ രാ​മ​ൻ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കും അ​യ്യ​പ്പ​ൻ വൈ​കു​ന്നേ​ര​വും ശി​വ​ൻ ഇ​ന്നു രാ​വി​ലെ​യു​മാ​ണ് മ​രി​ച്ച​ത്.

മൂ​ന്നു​പേ​രും മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വ്യാ​ജ​മ​ദ്യ​മാ​ണോ എ​ന്ന് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മു​ണ്ടാ​യ​ത്. ഇ​വ​ർ ഞാ​യ​റാ​ഴ്ച സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. വീ​ര്യം കൂ​ട്ടാ​നാ​യി ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള വ്യാ​ജ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു.

സാ​നി​റ്റൈ​സ​റി​ന്‍റെ ഗ​ന്ധം പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ല​ഭി​ക്കൂ. കൂ​ടു​ത​ൽ പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. മൂ​ന്നു പേ​ർ​കൂ​ടി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം. ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്.

പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് ചെ​ല്ല​ങ്കാ​വ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​വ​ർ. നാ​ൽ​പ്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​ത്.

അ​തി​ർ​ത്തി ക​ട​ന്ന് സ്പി​രി​റ്റ് ക​ട​ത്തി ഇ​വി​ടെ സൂ​ക്ഷി​ച്ച് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​രീ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.