മും​ബൈ മെ​ട്രോ ഇ​ന്ന് മു​ത​ൽ ട്രാ​ക്കി​ൽ
Monday, October 19, 2020 3:18 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ മെ​ട്രോ റെ​യി​ൽ സ​ർ​വീ​സ് തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​ല​ധി​ക​മാ​യി മെ​ട്രോ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു​മു​ൻ​പ് ത​ന്നെ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും തെ​ർ​മ​ൽ സ്ക്രി​നിം​ഗി​ന് വി​ധേ​യ​രാ​ക്കും.

ട്രെ​യി​ന്‍റെ ഉ​ള്ളി​ൽ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, യാ​ത്ര​ക്കാ​ർ മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

200 ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ 450 ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.