സൂ​പ്പ​ർ സ​ൺഡേ, സൂ​പ്പ​ർ ഓ​വ​ർ, സൂ​പ്പ​ർ പ​ഞ്ചാ​ബ്
Monday, October 19, 2020 5:53 AM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ണി​ന് ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം. ര​ണ്ട് സൂ​പ്പ​ർ ഓ​വ​റു​ക​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു മും​ബൈ ഇ​ന്ത്യ​ൻ​സി​നെ പ​ഞ്ചാ​ബ് കീ​ഴ​ട​ക്കി​യ​ത്.

ര​ണ്ടാം സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 11 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ന് വേ​ണ്ടി ബാ​റ്റ് ചെ​യ്ത ക്രി​സ് ഗെ​യ്ലും മാ​യ​ങ്ക് അ​ഗ​ർ​വാ​ളും ചേ​ർ​ന്ന് ര​ണ്ട് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ വി​ജ​യം നേ​ടി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സൂ​പ്പ​ർ ഓ​വ​റി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ര​ണ്ട് ഫോറും ക്രി​സ് ഗെ​യ്ൽ ഒ​രു സി​ക്സും നേ​ടി.

ആ​ദ്യ സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​ഞ്ച് റ​ണ്‍​സാ​ണ് എ​ടു​ത്ത​ത്. ജ​സ്പ്രീ​ത് ബും​റ​യു​ടെ തീ​പാ​റു​ന്ന പ​ന്തു​ക​ളാ​ണ് പ​ഞ്ചാ​ബി​നെ ചെ​റി​യ റ​ണ്‍​സി​ൽ ഒ​തു​ക്കി​യ​ത്. തു​ട​ർ​ന്ന് ആ​റ് റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ഇ​റ​ങ്ങി​യ മും​ബൈ​ക്കു വേ​ണ്ടി രോ​ഹി​ത് ശ​ർ​മ്മ​യും ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കു​മാ​ണ് ബാ​റ്റ് ചെ​യ്യാ​ൻ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ മു​ഹ​മ്മ​ദ് ഷ​മി മും​ബൈ​യെ അ​ഞ്ച് റ​ണ്‍​സി​ൽ ഒ​തു​ക്കി മ​ത്സ​രം ര​ണ്ടാം സൂ​പ്പ​ർ ഓ​വ​റി​ൽ എ​ത്തി​ച്ചു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ ഇ​ന്ത്യ​ൻ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ണ്‍​സാ​ണ് എ​ടു​ത്ത​ത്. തു​ട​ർ​ന്ന് മ​റു​പ​ടി ബാ​റ്റിംഗിന് ഇ​റ​ങ്ങി​യ പ​ഞ്ചാ​ബ് അ​വ​സാ​ന പ​ന്തി​ൽ സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബി​നാ​യി രാ​ഹു​ൽ വീ​ണ്ടു​മൊ​രു അ​ർ​ധ ശ​ത​കം നേ​ടി പ​ഞ്ചാ​ബി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചു​വെ​ങ്കി​ലും ജ​സ്പ്രീ​ത് ബും​റ​യു​ടെ ഓ​വ​റി​ൽ താ​രം പു​റ​ത്താ​യ​പ്പോ​ൾ പ​ഞ്ചാ​ബി​ന് കാ​ലി​ട​റു​മെ​ന്നാ​ണ് ഏ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ൽ ദീ​പ​ക് ഹൂ​ഡ​യും ക്രി​സ് ജോ​ർ​ദ്ദാ​നും ചേ​ർ​ന്നു​ള്ള ആ​റാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് വി​ജ​യ​ത്തി​ന് ഒ​രു റ​ണ്‍​സ് അ​ക​ലെ വ​രെ ടീ​മി​നെ എ​ത്തി​ച്ച​ത്.

ടോ​സ് നേ​ടി​യ മും​ബൈ ബാ​റ്റ് കൈ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡി​കോ​ക്ക് 43 പ​ന്തി​ൽ മൂ​ന്ന് വീ​തം സി​ക്സും ഫോ​റും അ​ട​ക്കം 53 റ​ണ്‍​സ് എ​ടു​ത്തു. 12 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 34 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡ് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റ​ണ്ണു​യ​ർ​ത്തി​യ​ത്. കൃ​ണാ​ൽ പാ​ണ്ഡ്യ 34 റ​ണ്‍​സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.