കോ​വി​ഡ്: കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ കു​റ്റ​പ​ത്രം: ചെ​ന്നി​ത്ത​ല
Sunday, October 18, 2020 10:21 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​ത്തി​നു വീ​ഴ്ച പ​റ്റി​യെ​ന്ന കേ​ന്ദ്ര​ആ​രോ​ഗ്യ മ​ന്ത്രി ഡോ.​ഹ​ർ​ഷ​വ​ർ​ധ​ന്‍റെ വി​ല​യി​രു​ത്ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​മാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യും പ​റ​യ​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. വൈ​കി​ട്ട​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക​പ്പു​റം യ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് രോ​ഗ​വ്യാ​പ​നം മ​റ​ച്ചു വ​യ്ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. അ​തു​മൂ​ലം നി​ശ​ബ്ദ​മാ​യി രോ​ഗം സ​മൂ​ഹ​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​യാ​ഥാ​ർ​ഥ്യം പു​റ​ത്ത​റി​യാ​തി​രു​ന്ന ഘ​ട്ട​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ക കൂ​ടി ചെ​യ്ത​തോ​ടെ സ്ഥി​തി വ​ഷ​ളാ​യി. ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യം കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. എ​ന്നി​ട്ടും പ്ര​തി​രോ​ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സം​സ്ഥാ​നം പ​രാ​ജ​യ​പ്പെ​ട്ടു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​ന്പോ​ൾ മി​ക​ച്ച പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. അ​തി​നാ​ൽ ഫ​ല​പ്ര​ദ​മാ​യി കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യാ​ൻ കേ​ര​ള​ത്തി​ന് ക​ഴി​യേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു പ​ക​രം വീ​ന്പു പ​റ​യാ​നും ഇ​ത് ത​ന്നെ അ​വ​സ​ര​മെ​ന്ന മ​ട്ടി​ൽ അ​ഴി​മ​തി ന​ട​ത്താ​നു​മാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. അ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ഇ​നി​യെ​ങ്കി​ലും വീ​ന്പു​പ​റ​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ക്ര​യാ​ത്മ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.