കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം മോ​ശ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ല: ആ​രോ​ഗ്യ​മ​ന്ത്രി
Sunday, October 18, 2020 7:50 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മോ​ശ​മാ​ണെ​ന്ന ത​ര​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

മോ​ശ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു എ​ന്ന രീ​തി​യി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യം മ​ന്ത്രി​യോ​ടു നേ​രി​ട്ടു ചോ​ദി​ച്ചെ​ന്നും അ​ങ്ങ​നെ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചു ട്വീ​റ്റി​ലു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ പ​രി​ഹ​രി​ക്കാ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞ​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ണാ​ഘോ​ഷ​ത്തെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കൂ​ടി​ച്ചേ​ര​ലു​ക​ൾ ഉ​ണ്ടാ​യാ​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ ഇ​തൊ​രു പാ​ഠ​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.