ബ്ര​ഹ്മോ​സ് സൂ​പ്പ​ർ സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം
Sunday, October 18, 2020 5:16 PM IST
ന്യൂ​ഡ​ല്‍​ഹി: ബ്ര​ഹ്മോ​സ് സൂ​പ്പ​ർ സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ൽ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഐ​എ​ന്‍​എ​സ് ചെ​ന്നൈ​യി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. അ​റേ​ബ്യ​ന്‍ ക​ട​ലി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ല​ക്ഷ്യം ബ്ര​ഹ്മോ​സ് ഭേ​ദി​ച്ച​താ​യി ഡി​ആ​ർ​ഡി​ഒ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ബ്ര​ഹ്മോ​സ് മി​സൈ​ല്‍ സ​ജ്ജ​മാ​കു​ന്ന​തോ​ടെ ദീ​ര്‍​ഘ​ദൂ​ര​ത്തു​ള്ള ശ​ത്രു​ല​ക്ഷ്യ​ങ്ങ​ളെ ത​ക​ര്‍​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന ക​രു​ത്ത​രാ​കു​മെ​ന്നും ഡി​ആ​ര്‍​ഡി​ഒ അ​റി​യി​ച്ചു. മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഡി​ആ​ര്‍​ഡി​ഒ, ബ്ര​ഹ്മോ​സ്, ഇ​ന്ത്യ​ന്‍ നേ​വി എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ച്ചു.

ഡി​ആ​ർ​ഡി​ഒ​യും റ​ഷ്യ​യു​ടെ എ​ൻ​പി​ഒ​എ​മ്മും സം​യു​ക്ത​മാ​യാ​ണ് ബ്ര​ഹ്മോ​സ് വി​ക​സി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.