ബാ​ര്‍​കോ​ഴ​ക്ക് പി​ന്നി​ൽ ചെ​ന്നി​ത്ത​ല; കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ "അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്'
Sunday, October 18, 2020 3:14 PM IST
കോ​ട്ട​യം: മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രാ​യ ബാ​ര്‍​കോ​ഴ കേ​സി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ പേ​രി​ലാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടെ​ന്ന് വാ​ർ​ത്താ​ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം ഇ​ത് പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട​ല്ലെ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം.

കെ.​എം. മാ​ണി​യെ കു​ടു​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളും പി.​സി. ജോ​ർ​ജും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടെ​ന്ന പേ​രി​ൽ പു​റ​ത്തു​വ​ന്ന കാ​ര്യ​ങ്ങ​ളെ ഉദ്ധരിച്ച് മാ​ധ്യ​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ഉ​മ്മ​ൻ ചാ​ണ്ടി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​തേ​സ​മ​യം, ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ന്മാ​ർ ത​ന്നെ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. നേ​ര​ത്തേ, സി.​എ​ഫ്. തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ പാ​ർ​ട്ടി ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ചെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.