മു​ഖ്യ​മ​ന്ത്രി പോ​യി​ന്‍റ് ഓ​ഫ് കോ​ണ്‍​ടാ​ക്റ്റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി; എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മൊ​ഴി പു​റ​ത്ത്
Sunday, October 18, 2020 2:45 PM IST
കൊ​ച്ചി: യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ന് സ​ര്‍​ക്കാ​റു​മാ​യു​ള്ള പോ​യി​ന്‍റ് ഓ​ഫ് കോണ്‍ടാക്ട് താ​നാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് മൊ​ഴി ന​ൽ​കി. 2016 മു​ത​ൽ സ​ർ​ക്കാ​രും യു​എ​ഇ കോ​ൺ​സു​ല​റ്റും ത​മ്മി​ൽ ഉ​ള്ള പോ​യി​ന്‍റ് ഓ​ഫ് കോ​ൺ​ടാ​ക്ട് ആ​യി​രു​ന്നു താ​നെ​ന്നാ​ണ് മൊ​ഴി.

എ​ന്നാ​ൽ സ്വ​പ്ന സു​രേ​ഷ് മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത് പോ​ലെ 2017 ക്ലി​ഫ് ഹൗ​സി​ൽ സ്വ​പ്ന​യോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തി​നെ​ക്കു​റി​ച്ച് ഓ​ർ​മ​യി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും അ​ല്ലാ​തെ​യും പ​ല​ത​വ​ണ ക​ണ്ട​താ​യു​ള്ള സ്വ​പ്ന​യു​ടെ മൊ​ഴി​യോ​ട് പ്ര​തി​ക​രി​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.