മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് പെ​ൻ​ഷ​ൻ; പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യി കോ​ൺ​ഗ്ര​സ്
Saturday, October 17, 2020 11:23 PM IST
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി കോ​ണ്‍​ഗ്ര​സ്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​ര​മു​ള്ള വി​ക​സ​ന പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​മെ​ന്ന​ത് അ​ട​ക്ക​മു​ള്ള 52 വാ​ഗ്ദാ​ന​ങ്ങ​ള്‍ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു​വേ​ണ്ടി പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന പ്ര​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​നം. താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കി കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കും, വൈ​ദ്യു​തി ചാ​ര്‍​ജ് കു​റ​യ്ക്കും, പ​ലി​ശ ര​ഹി​ത കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കും കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളും തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളും കോ​ൺ​ഗ്ര​സ് ന​ൽ​കു​ന്നു​ണ്ട്.

ന​വം​ബ​ര്‍ മൂ​ന്നി​നാ​ണ് സം​സ്ഥാ​ന​ത്തെ 28 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്. കേ​ന്ദ്ര, സം​സ്ഥാ​ന ബി​ജെ​പി സ​ർ​ക്കാ​ർ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ല്‍​നാ​ഥ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.