"ഐ ​ആം വു​മ​ണ്‍' ഗാ​യി​ക ഹെ​ല​ൻ റെ​ഡ്ഡി അ​ന്ത​രി​ച്ചു
Thursday, October 1, 2020 8:54 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: "ഐ ​ആം വു​മ​ണ്‍' എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ഏ​റെ പ്ര​ശ​സ്ത​യാ​യ ഓ​സ്ട്രേ​ലി​യ​ൻ-​അ​മേ​രി​ക്ക​ൻ ഗാ​യി​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ ഹെ​ല​ൻ റെ​ഡ്ഡി (78) അ​ന്ത​രി​ച്ചു.

മ​ക്ക​ളാ​യ ട്രാ​സി​യും ജോ​ർ​ദാ​നും ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഹെ​ല​ന്‍റെ മ​ര​ണ വാ​ർ​ത്ത അ​റി​യി​ച്ച​ത്. 1970ക​ളി​ൽ സ്ത്രീ​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​നൗ​ദ്യോ​ഗി​ക ഗാ​ന​മാ​യി​രു​ന്നു "ഐ ​ആം വു​മ​ണ്‍'.

1973ൽ ​"ഐ ആം ​വു​മ​ണ്‍' ഹെ​ല​ന് ഗ്രാ​മി അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്തു. ഹെ​ല​ന്‍റെ ജീ​വി​ത​ക​ഥ "ഐ ​ആം വു​മ​ണ്‍' എ​ന്ന പേ​രി​ൽ ച​ല​ച്ചി​ത്ര​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.