മ​സ്ജി​ദ് പൊ​ളി​ച്ച​ത് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ, നേ​താ​ക്ക​ൾ ത​ട​യാ​ൻ ശ്ര​മി​ച്ചു; വി​ധി​യി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ
Wednesday, September 30, 2020 5:32 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത സം​ഭ​വം ആ​സൂ​ത്രി​ത​മ​ല്ലെ​ന്ന് ല​ക്നോ സെ​ഷ​ൻ​സ് കോ​ട​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സി​ൽ എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മ ഭാ​ര​തി ഉ​ൾ​പ്പെ​ടെ 32 പ്ര​തി​ക​ളെ​യും ജ​ഡ്ജി സു​രേ​ന്ദ്ര കു​മാ​ർ യാ​ദ​വ് വെ​റു​തെ​വി​ട്ട​ത്. 2000 പേ​ജു​ള്ള വി​ധി​യാ​ണു ജ​ഡ്ജി വായി​ച്ച​ത്.

കേ​സി​ലെ 32 പ്ര​തി​ക​ളി​ൽ 26 പേ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വി​ന​യ് ക​ത്യാ​ർ, ല​ല്ലു​സിം​ഗ്, സാ​ക്ഷി മ​ഹാ​രാ​ജ്, സാ​ധ്വി ഋ​തം​ബ​ര അ​ട​ക്ക​മു​ള്ള​വ​രാ​ണു ഹാ​ജരാ​യ​ത്. ആ​റു പ്ര​തി​ക​ൾ​ക്കു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി പ​ങ്കെ​ടു​ത്തു. എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മ ഭാ​ര​തി എ​ന്നി​വ​രാ​ണു ഇ​ത്ത​രത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

വി​ധി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ച് പോ​യി​ന്‍റു​ക​ൾ

◙ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച​ത് മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്താ​യി​രു​ന്നി​ല്ല
◙പ്ര​തി​ക​ൾ​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ​ല്ല
◙സി​ബി​ഐ ന​ൽ​കി​യ ഓ​ഡി​യോ, വീ​ഡി​യോ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല
◙സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചു, ആ​രോ​പ​ണ​വി​ധേ​യ​രാ​യ നേ​താ​ക്ക​ൾ അ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ചു
◙നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ത്തി​ന്‍റെ ഓ​ഡി​യോ വ്യ​ക്ത​മ​ല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.