എ​എ​പി എം​എ​ൽ​എ രാ​ഘ​വ് ഛദ്ദ​യു​ടെ കാ​ർ ത​ക​ർ​ത്തു മോ​ഷ​ണം; ലാ​പ്ടോ​പ്പ് ക​വ​ർ​ന്നു
Wednesday, September 30, 2020 10:48 AM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ രാ​ഘ​വ് ഛദ്ദ​യു​ടെ കാ​ർ ത​ക​ർ​ത്തു മോ​ഷ​ണം. വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് ലാ​പ്ടോ​പ്പും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണു കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു രാ​ഘ​വ് ഛദ്ദ ​പ​റ​ഞ്ഞു. ദ​ക്ഷി​ണ പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ വീ​ടി​നു മു​ന്നി​ലാ​ണു ഛദ്ദ ​കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.