സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണം ചി​ന്തി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
Tuesday, September 29, 2020 9:02 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ത​ട​യി​ടാ​ൻ ഓ​ർ​ഡി​ന​ൻ​സ് ത​യാ​റാ​യി വ​രി​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രിയുടെ പ്ര​തി​ക​രണം.

കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​മാ​ന​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഇ​ങ്ങ​നെ​യൊ​രു ആ​ലോ​ച​ന ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ നി​യ​മം വേ​ണ്ടി​വ​രു​മെ​ന്ന ഒ​രു ആ​ലോ​ച​ന മാ​ത്ര​മാ​ണു സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ യു.​വി. ജോ​സി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി സി​ബി​ഐ വി​ളി​പ്പി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ സി​ബി​ഐ അ​വ​രു​ടെ പ​ണി ചെ​യ്യ​ട്ടെ എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഐ​എം​എ​യു​ടെ ആ​വ​ശ്യ​ത്തി​ൽ, ഇ​പ്പോ​ൾ അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന​തു കൊ​ണ്ട് അ​വ​ർ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്ക​ട്ടെ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.