കേ​ര​ളം അ​പ​ക​ട​ത്തി​ൽ: ലോ​ക്ക്ഡൗ​ൺ പ​രി​ഹാ​ര​മ​ല്ല, സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം
Tuesday, September 29, 2020 7:50 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ ആ​ൾ​ക്കൂ​ട്ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണം. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​നു ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ടി​നെ​യും ജ​ന​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​ക​ണം. ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. അ​ണി​ക​ളെ ജാ​ഗ്ര​ത​പ്പെ​ടു​ത്താ​ൻ ഓ​രോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​മ​ല്ലെ​ന്ന് സ​ർ​വ​ക​ക്ഷി​യോ​ഗം നി​രീ​ക്ഷി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ലാ​വും നാം ​ചെ​ന്നു​നി​ൽ​ക്കു​ക. എ​ന്ത് വി​ല​കൊ​ടു​ത്തും രോ​ഗ​വ്യാ​പ​നം പി​ടി​ച്ചു​കെ​ട്ടാ​ൻ ആ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.