മും​ബൈ-​ബം​ഗ​ളൂ​രു മ​ത്സ​രം സ​മ​നി​ല; സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക്
Monday, September 28, 2020 11:34 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ്-​ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​രം സ​മ​നി​ല​യി​ൽ. ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 202 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 201 റ​ണ്‍​സ് നേ​ടി​യ​ത്.

ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും പോ​ള്ളാ​ർ​ഡി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് മും​ബൈ സ​മ​നി​ല പി​ടി​ച്ച​ത്. 58 പ​ന്തി​ൽ ഒ​ൻ​പ​ത് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 99 റ​ണ്‍​സാ​ണ് കി​ഷ​ൻ അ​ടി​ച്ചു കൂ​ട്ടി​യ​ത്. 24 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 60 റൺസ് നേ​ടി പോ​ള്ളാ​ർ​ഡ് പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.