അ​ർ​മേ​നി​യ​യും അ​സ​ർ​ബെ​യ്ജാ​നും ത​മ്മി​ൽ സം​ഘ​ർ​ഷം; 23 മരണം
Monday, September 28, 2020 4:50 AM IST
മോ​സ്കോ: അ​ർ​മേ​നി​യ​യും അ​സ​ർ​ബെ​യ്ജാ​നും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 23 പേ​ർ മ​രി​ച്ചു. നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ർ​ക്ക​മേ​ഖ​ല​യാ​യ നാ​ഗോ​ർ​ണോ - ക​രാ​ബാ​ക്കി​നെ​ച്ചൊ​ല്ലി​യാ​ണ് അ​ർ​മേ​നി​യ​യും അ​സ​ർ​ബെ​യ്ജാ​നും ത​മ്മി​ൽ സൈ​നി​ക ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

അ​ർ​മേ​നി​യ പ​ട്ടാ​ള​നി​യ​മം പ്ര​ഖ്യാ​പി​ക്കു​ക​യും പൂ​ർ​ണ​തോ​തി​ലു​ള്ള സൈ​നി​ക വി​ന്യാ​സം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. മു​ൻ സോ​വ്യ​റ്റ് രാ​ജ്യ​ങ്ങ‍​ളാ​യ അ​ർ​മേ​നി​യ​യും അ​സ​ർ​ബെ​യ്ജാ​നും ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ണ​മെ​ന്നു റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ഗോ​ർ​ണോ-​ക​രാ​ബാ​ക്കി​നെ അ​സ​ർ​ബെ​യ്ജാ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം കാ​ണു​ന്ന​ത്. എ​ന്നാ​ൽ അ​ർ​മേ​നി​യ​ൻ വം​ശ​ജ​ർ​ക്കാ​ർ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള ഈ ​മേ​ഖ​ല അ​ർ​മേ​നി​യ​യോ​ടു കൂ​റു കാ​ണി​ക്കു​ന്നു.

അ​സ​ർ​ബെ​യ്ജാ​ന് ഒ​രു നി​യ​ന്ത്ര​ണ​വും ഇ​വി​ടെ​യി​ല്ല. മേ​ഖ​ലാ അ​തി​ർ​ത്തി​യി​ൽ അ​ർ​മേ​നി​യ​യും അ​സ​ർ​ബെ​യ്ജാ​നും വ്യാ​പ​ക​മാ​യി സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ള്ള​താ​ണ്. ജൂ​ലൈ​യി​ൽ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഞാ​യ​റാ​ഴ്ച നാ​ഗാ​ർ​ണോ-​ക​രാ​ബാ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്റ്റെ​പാ​നാ​കെ​ർ​ട്ടി​ൽ അ​സ​ർ​ബെ​യ്ജാ​ൻ പ​ട്ടാ​ളം വ്യോ​മ, പീ​ര​ങ്കി ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തെ​ന്ന് അ​ർ​മേ​നി​യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ർ​മേ​നി​യ​യാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തെ​ന്നു അ​സ​ർ​ബെ​യ്ജാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

4,400 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന നാ​ഗാ​ർ​ണോ-​ക​രാ​ബാ​ക്ക് പ​ർ​വ​ത മേ​ഖ​ല​യ്ക്കാ​യി അ​ർ​മേ​നി​യ​യും അ​സ​ർ​ബെ​യ്ജാ​നും നാ​ലു പ​തി​റ്റാ​ണ്ടാ​യി അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്നു.

മേ​ഖ​ല​യ്ക്കാ​യി തൊ​ണ്ണൂ​റു​ക​ളി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ൽ 30,000 പേ​ർ കൊ​ല്ല​പ്പെ​ട്ടു; പ​ത്തു​ല​ക്ഷം പേ​ർ പ​ലാ​യ​നം ചെ​യ്തു. 1994ലെ ​വെ​ടി​നി​ർ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പിന്നീട് മേ​ഖ​ല ശാ​ന്ത​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.