ക​ന്നി സെ​ഞ്ചു​റി ച​രി​ത്ര​മാ​ക്കി മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ
Sunday, September 27, 2020 10:39 PM IST
ഷാ​ർ​ജ: ഐ​പി​എ​ലി​ലെ ക​ന്നി സെ​ഞ്ചു​റി ച​രി​ത്ര​മാ​ക്കി മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ. ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ര​ണ്ടാം വേ​ഗ​മേ​റി​യ സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ർ​ഡ് ആ​ണ് മാ​യ​ങ്ക് സ്വ​ന്ത​മാ​ക്കി​യ​ത്. മാ​യ​ങ്ക് 45 പ​ന്തി​ൽ സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. 37 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ യൂ​സ​ഫ് പ​ഠാ​ന്‍റെ പേ​രി​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ റി​ക്കാ​ർ​ഡ്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി ക്രി​സ് ഗെ​യ്‌​ലി​ന്‍റെ പേ​രി​ലാ​ണ്, 30 പ​ന്തി​ൽ​നി​ന്ന്.

ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ​തി​രേ 89 റ​ണ്‍​സ് നേ​ടി​യ മാ​യ​ങ്ക്, രാ​ജ​സ്ഥാ​നെ​തി​രെ ആ​ക്ര​മ​ണ മൂ​ഡി​ലാ​യി​രു​ന്നു. 50 പ​ന്തി​ൽ ഏ​ഴ് സി​ക്സും 10 ഫോ​റും അ​ട​ക്കം 106 റ​ണ്‍​സ് എ​ടു​ത്തു. ഈ ​സീ​സ​ണി​ലെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ് മാ​യ​ങ്കി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്ന​ത്.

നേ​ര​ത്തെ 13-ാം സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി പ​ഞ്ചാ​ബ് ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ൽ അ​ർ​ഹ​നാ​യി​രു​ന്നു. രാ​ജ​സ്ഥാ​നെ​തി​രെ ഓ​പ്പിം​ഗ് വി​ക്ക​റ്റി​ൽ 16.3 ഓ​വ​റി​ൽ 183 റ​ണ്‍​സ് ആ​ണ് മാ​യ​ങ്കും രാ​ഹു​ലും ചേ​ർ​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. ടോം ​ക​റ​ന്‍റെ പ​ന്തി​ൽ സ​ഞ്ജു വി. ​സാം​സ​ണി​നു ക്യാ​ച്ച് ന​ൽ​കി​യാ​ണ് മാ​യ​ങ്ക് പു​റ​ത്താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.