ലൂ​ഡോ​യി​ൽ ക​ള്ള​ക്ക​ളി: പി​താ​വി​നെ വേ​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി
Sunday, September 27, 2020 1:10 PM IST
ഭോ​പ്പാ​ൽ: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മാ​യ ലൂ​ഡോ ക​ളി​ക്കു​ന്ന​തി​നി​ടെ പി​താ​വ് ക​ള്ള​ക്ക​ളി ന​ട​ത്തി ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് വി​ഷ​യ​ത്തി​ല്‍ യു​വ​തി കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പി​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും ഒ​പ്പം ലൂ​ഡോ ക​ളി​ക്കു​ന്ന​തി​നി​ടെ പി​താ​വ് ത​ന്‍റെ ടോ​ക്ക​ണെ മ​റി​ക​ട​ന്നു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ത​ന്‍റെ പി​താ​വ് ത​ന്നോ​ട് ഇ​ത് ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും സം​ഭ​വ​ത്തി​ന് ശേ​ഷം താ​നും പി​താ​വും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​വ​ർ പ​രാ​തി​യി​ൽ ബോ​ധി​പ്പി​ച്ച​താ​യി കോ​ട​തി കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.