ഇ​ന്ത്യ​യെ എ​ത്ര​നാ​ൾ അ​ക​റ്റി​നി​ർ‌​ത്തും; യു​എ​ൻ‌ വേ​ദി​യി​ൽ‌ മോ​ദി
Saturday, September 26, 2020 9:59 PM IST
ന്യൂ​ഡ​ൽ​ഹി: യു​എ​ൻ‌ ര​ക്ഷാ സ​മി​തി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യെ എ​ത്ര​നാ​ൾ അ​ക​റ്റി​നി​ർ‌​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ൽ‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​പ്പോ​ൾ വ​രെ​യാ​ണ് ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ട​ത്. നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന സ​മി​തി​യി​ൽ നി​ന്ന് ഇ​ന്ത്യ​യെ എ​ത്ര​കാ​ലം പു​റ​ത്ത് നി​ര്‍​ത്താ​നാ​കു​മെ​ന്നും മോ​ദി ചോ​ദി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​യി​രു​ന്നു ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

ദു​ര്‍​ബ​ല​രാ​യി​രു​ന്ന കാ​ല​ത്ത് ഞ​ങ്ങ​ള്‍ ലോ​ക​ത്തെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടി​ല്ല. ശ​ക്ത​രാ​യ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ഭാ​ര​മാ​കു​ക​യും ചെ​യ്തി​ല്ല. എ​പ്പോ​ൾ വ​രെ​യാ​ണ് ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ട​ത്. ഇ​ന്ത്യ യു​എ​ൻ സ​മാ​ധാ​ന സം​ര​ക്ഷ​ണ ദൗ​ത്യ​ങ്ങ​ളി​ലേ​ക്ക് സൈ​നി​ക​രെ അ​യ​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഏ​റ്റ​വും കൂ​ടു​ത​ൽ സൈ​നി​ക​രെ ന​ഷ്ട​പ്പെ​ട്ട​ത് ഇ​ന്ത്യ​ക്കാ​യി​രു​ന്നു- പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്തു പോ​ലും ഇ​ന്ത്യ​യി​ലെ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​ക​ള്‍ 150 ലേ​റെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ മ​രു​ന്നു​ക​ള്‍ അ​യ​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്‌​സി​ന്‍ നി​ര്‍​മി​ക്കു​ന്ന രാ​ജ്യം എ​ന്ന നി​ല​യി​ല്‍ ഒ​രു ഉ​റ​പ്പ് ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്- ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​ന്‍ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​ക്ഷ​മ​ത​യും ഈ ​അ​പ​ക​ട​സ​ന്ധി​യി​ല്‍ മാ​ന​വി​ക​ത​യെ സ​ഹാ​യി​ക്കാ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും- മോ​ദി പ​റ​ഞ്ഞു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ദ​ര്‍​ശ​വും ഇ​ന്ത്യ​യു​ടെ ത​ത്വ​ങ്ങ​ളും സ​മാ​ന​മാ​ണ്. യു​എ​ൻ വേ​ദി​ക​ളി​ൽ പ​ല​ത​വ​ണ പ്ര​തി​ധ്വ​നി​ച്ച വ​സു​ദേ​വ കു​ടും​ബ​കം (ലോ​കം ഒ​രു കു​ടും​ബ​മാ​ണ്) എ​ന്ന​താ​ണ് അ​ത്. ലോ​ക​ത്തി​ന്‍റെ ഐ​ശ്വ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​ന്ത്യ എ​ല്ലാ​യ്പ്പോ​ഴും ചി​ന്തി​ക്കു​ന്ന​ത്- മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.