ലൈ​ഫി​ൽ സി​ബി​ഐ സ​ദു​ദ്ദേ​ശ്യ​പ​ര​മ​ല്ല; സി​പി​എ​മ്മി​നെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് കോ​ടി​യേ​രി
Saturday, September 26, 2020 8:02 PM IST
തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ കാ​ട്ടി സി​പി​എ​മ്മി​നെ ഭ​യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നു പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഏ​തെ​ല്ലാം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വ​ന്നാ​ലും ബി​ജെ​പി​ക്കു മു​ന്നി​ൽ സി​പി​എം കീ​ഴ​ട​ങ്ങാ​ൻ പോ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​ഫ് പ​ദ്ധ​തി​യേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സി​ബി​ഐ വ​ന്ന​ത് സ​ദു​ദ്ദേ​ശ്യ​പ​ര​മ​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് സി​ബി​ഐ എ​ത്തി​യ​ത്. സി​പി​എ​മ്മി​നെ​യും അ​തു​വ​ഴി ഇ​ട​തു​പ​ക്ഷ​ത്തെ​യും ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ​പ്ര​തി​യോ​ഗി​ക​ളെ അ​മ​ർ​ച്ച ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച അ​തേ​രീ​തി കേ​ര​ള​ത്തി​ലും ന​ട​പ്പി​ലാ​ക്കു​വാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ടി​യേ​രി ആ​രോ​പി​ച്ചു.

ടൈ​റ്റാ​നി​യം കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം മു​ന്പ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. അ​തി​ൽ ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു എം​എ​ൽ​എ പ​രാ​തി കൊ​ടു​ത്ത​പ്പോ​ൾ ത​ന്നെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി. ഇ​തി​നു പി​ന്നി​ൽ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

എ​ന്നാ​ൽ സി​ബി​ഐ​യെ വി​ല​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യം ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ല. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യി വ​രും.

ഇ​ട​തു​സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ യു​ഡി​എ​ഫും ബി​ജെ​പി​യും ചേ​ർ​ന്ന വി​ശാ​ല​സ​ഖ്യ​മാ​ണു കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ട്ടു വ​രു​ന്ന​ത്. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ന​ട​പ​ടി​ക​ൾ മൂ​ലം തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന ചി​ന്ത പ്ര​ബ​ല​മാ​യ​പ്പോ​ൾ മു​സ്‌​ലിം ലീ​ഗി​ന് ബി​ജെ​പി ശ​ത്രു​വ​ല്ലാ​താ​യി. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​ന്നാ​ൽ ലീ​ഗി​ന് ആ​ധി​പ​ത്യ​മു​ള്ള ഒ​രു സ​ർ​ക്കാ​ർ ആ​ണ് അ​വ​രു​ടെ ല​ക്ഷ്യം.

ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ർ​പ​റേ​റ്റു​ക​ളും ഇ​ട​തു​സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ വി​രു​ദ്ധ സ​മ​ര​ങ്ങ​ൾ​ക്ക് അ​വ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.