ചാ​റ്റി​ലെ ല​ഹ​രി; ദീ​പി​ക പ​ദു​ക്കോ​ണി​നെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്ത​ത് ആ​റ് മ​ണി​ക്കൂ​ർ
Saturday, September 26, 2020 5:42 PM IST
മും​ബൈ: സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ചോ​ദ്യം ചെ​യ്തു. ആ​റു മ​ണി​ക്കൂ​റാ​ണ് എ​ൻ​സി​ബി​യു​ടെ പ്ര​ത്യേ​ക സം​ഘം ദീ​പി​ക​യെ ചോ​ദ്യം ചെ​യ്ത​ത്. മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ലു​ള്ള ഇ​വ​ലി​ൻ ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

ന​ടി​മാ​രാ​യ ശ്ര​ദ്ധ ക​പൂ​റി​നെ​യും സാ​റാ അ​ലി ഖാ​നെ​യും ബ​ല്ലാ​ദ് എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു. ദീ​പി​ക​യ്ക്കൊ​പ്പം ഇ​വ​ർ​ക്കും എ​ൻ​സി​ബി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ദീ​പി​ക​യു​ടെ മാ​നേ​ജ​ർ ക​രി​ഷ്മാ പ്ര​കാ​ശി​നെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ചോ​ദ്യം ചെ​യ്തു.

നാ​ലു മ​ണി​ക്കൂ​റാ​ണ് ക​രി​ഷ്മ​യെ ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്ത​ത്. ക​ഞ്ചാ​വ് എ​ത്തി​ച്ചെ​ന്ന വാ​ട്സാ​പ് ചാ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​കു​ൽ പ്രീ​ത് സിം​ഗി​നെ​യും ക​രി​ഷ്മ​യേ​യും ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത​ത്.

ജൂ​ൺ 14ന് ​സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സു​ഹൃ​ത്തും കാ​മു​കി​യു​മാ​യ ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണ് ബോ​ളി​വു​ഡി​ലെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും ഡീ​ല​ർ​മാ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ന​ർ​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ ഇ​ട​പെ​ടു​ന്ന​തും അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തി​യ​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.