‘ഭാ​ര്യ​യു​ടെ ആ​ഭ​ര​ണം വി​റ്റ് വ​ക്കീ​ൽ ഫീ​സ് ന​ൽ​കു​ന്ന​യാ​ൾ​ക്ക് റാ​ഫേ​ൽ ക​രാ​ർ’: മോ​ദി​ക്കെ​തി​രെ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ
Saturday, September 26, 2020 3:50 PM IST
ന്യൂ​ഡ​ല്‍​ഹി: ചൈ​നീ​സ് ബാ​ങ്ക് കേ​സി​ൽ റി​ല​യ​ൻ​സ് ധീ​രു​ഭാ​യ് അം​ബാ​നി ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​ൻ അ​നി​ല്‍ അം​ബാ​നി യു​കെ കോ​ട​തി​യി​ൽ ദു​ര​വ​സ്ഥ വി​വ​രി​ച്ച് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ റ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ.

‘ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റാ​ണ് വ​ക്കീ​ൽ ഫീ​സ് ന​ൽ​കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ഒ​രു ചെ​റി​യ കാ​ർ മാ​ത്ര​മാ​ണു​ള്ള​തെ​ന്നു​മാ​ണ് അ​നി​ൽ അം​ബാ​നി യു​കെ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​യാ​ൾ​ക്കാ​ണ് 30,000 കോ​ടി രൂ​പ​യു​ടെ റാ​ഫേ​ൽ ഓ​ഫ്‌​സെ​റ്റ് ക​രാ​ർ മോ​ദി ന​ൽ​കി​യ​ത്.’- പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ട്വീ​റ്റ് ചെ​യ്തു.

വാ​യ്പാ തു​ക തി​രി​ച്ചു കി​ട്ടു​ന്ന​തി​നാ​യി ചൈ​നീ​സ് ബാ​ങ്കു​ക​ൾ ന​ൽ​കി​യ കേ​സി​ലാ​ണ് അ​നി​ൽ അം​ബാ​നി ദു​ര​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘ഭാ​ര്യ​യു​ടെ ചെ​ല​വി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്, മ​ക​നോ​ടു പോ​ലും ക​ടം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. കോ​ട​തി ചെ​ല​വി​നു പ​ണം ക​ണ്ടെ​ത്താ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കേ​ണ്ടി​വ​ന്നു. ഇ​പ്പോ​ൾ ഒ​രു മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും’ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​യ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


ഈ ​വാ​ർ​ത്ത​യു​ടെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​ത​മാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ ട്വീ​റ്റ്. ഒ​രു വ്യ​വ​സാ​യി​ക്കു വേ​ണ്ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ റ​ഫാ​ല്‍ ക​രാ​റി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്നു കോ​ൺ​ഗ്ര​സ് രാ​ഹു​ൽ ഗാ​ന്ധി ലോ​ക്‌​സ​ഭ​യി​ല്‍ നേ​ര​ത്തെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. 35,000 കോ​ടി​യു​ടെ ക​ട​ത്തി​ലാ​യി​രു​ന്ന അ​നി​ൽ ക​രാ​ർ മു​ഖേ​ന 45,000 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് യാ​തൊ​രു സ​ഹാ​യ​വും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​നി​ൽ അം​ബാ​നി മ​റു​പ​ടി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.