ബി​നീ​ഷ് വി​ഷ​യ​ത്തി​ൽ കോ​ടി​യേ​രി​ക്ക് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യി​ല്ല: ചെ​ന്നി​ത്ത​ല
Saturday, September 26, 2020 1:43 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ (ഇഡി) ന​ട​പ​ടി എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജീ​ർ​ണ​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താണെന്ന വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യി​ല്ല. അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​യ​ണം. സി​പി​എം അ​നു​ദി​നം പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

ലൈ​ഫ് പ​ദ്ധ​തി​യി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന സി​പി​എം നി​ല​പാ​ടി​നെ​തി​രേ​യും ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി. ഒ​ന്നും മ​റ​യ്ക്കാ​നി​ല്ലെ​ങ്കി​ൽ സി​പി​എം സ്വാ​ഗ​തം ചെ​യ്യു​ക​യ​ല്ലേ വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.