"ഭാ​ര്യ​യു​ടെ ചെ​ല​വി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്, മ​ക​നോ​ടു പോ​ലും ക​ടം വാ​ങ്ങേ​ണ്ട സ്ഥി​തി': അ​നി​ൽ അം​ബാ​നി
Saturday, September 26, 2020 1:21 PM IST
ല​ണ്ട​ൻ: വാ​യ്പാ തു​ക തി​രി​ച്ചു കി​ട്ടു​ന്ന​തി​നാ​യി ചൈ​നീ​സ് ബാ​ങ്കു​ക​ൾ യു​കെ കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ ദു​ര​വ​സ്ഥ വി​വ​രി​ച്ച് റി​ല​യ​ൻ​സ് ധീ​രു​ഭാ​യ് അം​ബാ​നി ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി.

ഭാ​ര്യ​യു​ടെ ചെ​ല​വി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്, മ​ക​നോ​ടു പോ​ലും ക​ടം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​യ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ട​തി ചെ​ല​വി​നു പ​ണം ക​ണ്ടെ​ത്താ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കേ​ണ്ടി​വ​ന്നു.

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ ത​ന്‍റെ എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ളും വി​റ്റ​ശേ​ഷം ത​നി​ക്ക് 9.9 കോ​ടി രൂ​പ ല​ഭി​ച്ചു​വെ​ന്നും എന്നാൽ ഇതിൽ "അ​ർ​ത്ഥ​വ​ത്താ​യ ഒ​ന്നും' താ​ൻ സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​നി​ൽ പ​റ​ഞ്ഞു.

ത​ന്‍റെ ജീ​വി​ത ശൈ​ലി​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. "ഞാ​ൻ ഒ​രു ആ​ഡം​ബ​ര മോ​ഹി​യ​ല്ല, ല​ളി​ത​മാ​യ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. റോൾസ് റോ​യ്സ് കാ​ർ സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഒ​രു കാ​ർ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്' അ​നി​ൽ അം​ബാ​നി വ്യ​ക്ത​മാ​ക്കി. മൊ​ഴി​യെ​ടു​പ്പ് ര​ഹ​സ്യ​മാ​ക്ക​ണ​മെ​ന്ന അം​ബാ​നി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.