ന​രേ​ല​യി​ൽ ഷൂ ​ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
Saturday, September 26, 2020 9:30 AM IST
ന്യൂ​ഡ​ൽ​ഹി: ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ൽ ഷൂ ​ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ തീ ​നി​യ​ന്ത്ര​ണ ​വി​ധേ​യ​മാ​ക്കി. 26 ഫ​യ​ർ എ​ൻ​ജി​നു​ക​ളെ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. എ​ന്നാ​ല്‍ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.