പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് യു​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും
Saturday, September 26, 2020 8:39 AM IST
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭാ ജ​ന​റ​ല്‍ അ​സം​ബ്ലി​യു​ടെ 75-ാം സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പൊ​തു ച​ര്‍​ച്ച​യി​ല്‍ ഇ​ന്ന് ആ​ദ്യ​ത്തെ പ്ര​സം​ഗം മോ​ദി​യു​ടേ​താ​യി​രി​ക്കും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ​ത്തെ ജ​ന​റ​ല്‍ അ​സം​ബ്ലി വെ​ര്‍​ച്വ​ല്‍ ആ​യാ​ണ് ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ പൊ​തു​സ​ഭ​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പ്ര​സം​ഗം ഇ​ന്ത്യ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. കാ​ഷ്മീ​ർ വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഇ​മ്രാ​ൻ വി​മ​ർ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യ മി​ജി​തോ വി​നി​ദോ​യാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മെ​ന്നും പാ​ക് അ​ധി​നി​വേ​ശം മാ​ത്ര​മാ​ണ് പ്ര​ശ്‌​ന​മെ​ന്നും ഇ​ന്ത്യ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.