റ​ഷ്യ​ൻ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഫേ​സ്ബു​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി
Saturday, September 26, 2020 7:38 AM IST
ല​ണ്ട​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​മ​റി ല​ക്ഷ​യ​മി​ട്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ ഉ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തു. ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ്യാ​ജ പേ​രു​ക​ള​ൽ തു​ട​ങ്ങി​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ളാ​ണ് പൂ​ട്ടി​ച്ച​ത്. റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ണ വി​ഭാ​ഗ​വും സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ മ​റ്റൊ​രു ക​ന്പ​നി​യു​മാ​യും ബ​ന്ധ​മു​ള്ള​വ​യാ​ണ് അ​ക്കൗ​ണ്ടു​ക​ളെ​ന്നും ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി.

ഈ ​സംഘ​ട​ന​ക​ൾ 2016ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ന്ധ​പ്പെ​ട്ടെ​ന്ന് അ​മേ​രി​ക്ക നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഹാ​ക്കു​ചെ​യ്ത വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി തെ​ളി​വു​ക​ളി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.