ദ​ക്ഷി​ണ കൊ​റി​യ​ൻ പൗ​ര​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് കിം ​ജോം​ഗ് ഉ​ൻ
Saturday, September 26, 2020 1:10 AM IST
സി​യൂ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ൻ പൗ​ര​നെ വെ​ടി​വെ​ച്ചു​കൊ​ന്ന ന​ട​പ​ടി​യി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ. അ​തി​ർ​ത്തി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന യൂ​ണൈ​റ്റ​ഡ് ഫ്ര​ണ്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജെ ​ഇ​ന്നി​ന​യ​ച്ച ക​ത്തി​ലാ​ണ് ഉ​ന്നി​ന്‍റെ ഖേ​ദ​പ്ര​ക​ട​നം.

ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് ത​ങ്ങ​ളു​ടെ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യ​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​ൽ കിം ​ജോം​ഗ് ഉ​ൻ ഖേ​ദി​ക്കു​ന്ന​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​ന്യം വെ​ടി​വെ​ച്ചു കൊ​ന്ന​ശേ​ഷം ക​ത്തി​ച്ചെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര കൊ​റി​യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​പൂ​ർ​വ​മാ​യ ന​ട​പ​ടി.

ഉ​ത്ത​ര കൊ​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ആ​റ് മൈ​ൽ മാ​റി ക​ട​ലി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ആ​രോ​പ​ണം. ഉ​ത്ത​ര കൊ​റി​യ​ൻ സൈ​ന്യം പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പി​ന്നീ​ട് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.