ല​ഹ​രി​യു​ടെ വ​ഴി​യ​റി​യാ​ൻ; എ​ൻ​സി​ബി ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു
Friday, September 25, 2020 10:34 PM IST
മും​ബൈ: ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്നു ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്ന നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി) ബോ​ളി​വു​ഡ് ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു. മും​ബൈ​യി​ലെ ഓ​ഫീ​സി​ൽ നാ​ല് മ​ണി​ക്കൂ​റാ​ണ് ന​ടി​യെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്ത​ത്.

രാ​കു​ൽ പ്രീ​ത് സിം​ഗി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും എ​ൻ​സി​ബി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ത്ത അ​ശോ​ക് ജെ​യ്ൻ‌ അ​റി​യി​ച്ചു. ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ എ​ൻ​സി​ബി ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യും. ദീ​പി​ക​യു​ടെ മാ​നേ​ജ​ർ ക​രി​ഷ്മ പ്ര​കാ​ശി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്തി​രു​ന്നു.

ക​രി​ഷ്മ​യെ ശ​നി​യാ​ഴ്ച​യും ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​കു​ൽ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം ക​രി​ഷ്മ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്തു. വാ​ട്സ്ആ​പ്പ് ചാ​റ്റി​ൽ ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​ന​മ​യം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചാ​ണ് രാ​കു​ൽ പ്രീ​ത് സിം​ഗി​നോ​ടും ക​രി​ഷ്മ പ്ര​കാ​ശി​നോ​ടും എ​ൻ​സി​ബി ചോ​ദി​ച്ച​റി​ഞ്ഞ​ത്.

ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ബോ​ളി​വു​ഡി​ന്‍റെ മ​യ​ക്കു​മ​രു​ന്നു ബ​ന്ധം വെ​ളി​ച്ച​ത്തു​വ​ന്ന​ത്. ന​ടി മാ​രാ​യ രാ​കു​ൽ പ്രീ​ത് സിം​ഗ്, സാ​റാ അ​ലി ഖാ​ൻ എ​ന്നി​വ​രു​ടെ മ​യ​ക്കു​മ​രു​ന്ന് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ർ​ത്തി മൊ​ഴി ന​ല്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.