റോ​ഷി അ​ഗ​സ്റ്റി​ൻ എംഎൽഎക്ക് കോ​വി​ഡ്
Friday, September 25, 2020 9:11 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വും എം​എ​ൽ​എ​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഷി അ​ഗ​സ്റ്റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പോ​സി​റ്റീ​വ് ആ​യ​തോ​ടെ എം​എ​ൽ​എ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എം ​എ​ല്‍​എ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.