ലൈ​ഫ്മി​ഷ​നി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് സി​പി​എം
Friday, September 25, 2020 7:34 PM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത സി​ബി​ഐ ന​ട​പ​ടി അ​സാ​ധാ​ര​ണ​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് സി​പി​എം. ലൈ​ഫ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷി​ക്കു​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​പ്പി​ലാ​ക്കി​യ​മ​ട്ടി​ലാ​ണ് സി​ബി​ഐ പ്ര​വ​ർ​ത്തി​ച്ച​ത്.

ഈ ​ന​ട​പ​ടി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്ന​തെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​നെ​തി​രെ നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​കു​ന്ന വി​വാ​ദ​ങ്ങ​ളി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ​ദ്ധ​തി​യാ​യ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി വി​വാ​ദ​ത്തി​ൽ​പ്പെ​ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.