ഓ​ഹ​രി​ വി​പ​ണി​യി​ൽ നേ​ട്ട​ത്തോ​ടെ തു​ട​ക്കം; സെ​ൻ​സെ​ക്സ് 351 പോ​യി​ന്‍റ് ഉ​യ​ർ​ന്നു
Friday, September 25, 2020 11:26 AM IST
മും​ബൈ: തു​ട​ര്‍​ച്ച​യാ​യി ആ​റു​ദി​വ​സ​ത്തെ ന​ഷ്ട​ത്തി​നൊ​ടു​വി​ല്‍ ഓ​ഹ​രി വി​പ​ണി​യി​ൽ നേ​ട്ട​ത്തോ​ടെ തു​ട​ക്കം. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 351.25 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 36,905.09ലും ​എ​ൻ​എ​സ്ഇ നി​ഫ്റ്റി 101.00 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 10,909.35ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ബി​എ​സ്ഇ​യി​ലെ 768 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 199 ഓ​ഹ​രി​ക​ളി​ല്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. 35 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. അ​ദാ​നി പോ​ര്‍​ട്‌​സ്, ടി​സി​എ​സ്, എ​ച്ച്‌​സി​എ​ല്‍ ടെ​ക്, ഐ​ഷ​ര്‍ മോ​ട്ടോ​ഴ്‌​സ്, ഇ​ന്‍​ഡ​സി​ന്‍റ് ബാ​ങ്ക്, ഹി​ന്‍​ഡാ​ല്‍​കോ, ഹീ​റോ മോ​ട്ടോ​ര്‍​കോ​ര്‍​പ്, ടെ​ക് മ​ഹീ​ന്ദ്ര, ഗെ​യി​ല്‍, ഇ​ന്‍​ഫോ​സി​സ്, ടാ​റ്റ മോ​ട്ടോ​ഴ്‌​സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് നേ​ട്ട​ത്തി​ല്‍. കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, ടൈ​റ്റാ​ന്‍ ക​മ്പ​നി തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്.

ആ​ഗോ​ള വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഓ​ഹ​രി വി​പ​ണി ക​ന​ത്ത ന​ഷ്ട​മാ​ണ് നേ​രി​ട്ട​ത്. ഈ ​മാ​സം 16 മു​ത​ൽ സെ​ൻ​സെ​ക്സി​ൽ ന​ഷ്ട​മാ​യ​ത് 2749.25 പോ​യി​ന്‍റാ​ണ്. ഓ​ഹ​രി​വി​ല​യി​ടി​വി​നെ​ത്തു​ട​ർ​ന്ന് ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത വി​വി​ധ ക​ന്പ​നി​ക​ളു​ടെ വി​പ​ണി മൂ​ല്യം ഇ​ടി​ഞ്ഞു.

ഇ​തോ​ടെ ഇ​ന്ന​ലെ നി​ക്ഷേ​പ​ക​ർ​ക്ക് 3.91 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ആ​റു ദി​വ​സം​കൊ​ണ്ട് നി​ക്ഷേ​പ​ക​ർ​ക്കു പോ​യ​താ​ക​ട്ടെ 11.31 ല​ക്ഷം കോ​ടി രൂ​പ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.