മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ 13 ല​ക്ഷ​ത്തി​ലേ​ക്ക്; മ​ര​ണ സം​ഖ്യ 34,000 ക​ട​ന്നു
Friday, September 25, 2020 9:41 AM IST
മും​ബൈ: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 19,164 കോ​വി​ഡ് കേ​സു​ക​ളാ​ണ്. 459 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 12,82,963 ആ​യി. മ​ര​ണ സം​ഖ്യ 34,435 ആ​യി ഉ​യ​ര്‍​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 2,74,993 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.