ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ കെ​ജി​എം​ഒ​എ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്
Thursday, September 24, 2020 11:23 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാ​ല​റി ക​ട്ടി​നെ​തി​രെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ സ​മ​ര പ​രി​പാ​ടി​യി​ലേ​ക്ക് നീ​ങ്ങു​ന്നു. കെ​ജി​എം​ഒ​എ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ കോ​വി​ഡ് മാ​ന​ദ​ഢ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് കെ​ജി​എം​ഒ​എ​യു​ടെ സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ ഉ​പ​വാ​സം ന​ട​ത്തും.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം​വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രൂ​ക്ഷ​മാ​യ മാ​ന​വ​വി​ഭ​വ​ശേ​ഷി​യു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ക, ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി മാ​റ്റി വ​ച്ച ശ​മ്പ​ളം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, എ​ൻ​എ​ച്ച്എം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച 20% റി​സ്ക് അ​ല​വ​ൻ​സ് കോ​വി​ഡ് പ്ര​തി​രോ​ധ​വും ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ല്കു​ക, ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​ക്കാ​ല​മാ​യി അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ലീ​സ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യം പു​ന:​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.