കാ​ഷ്മീ​രി​ൽ ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
Thursday, September 24, 2020 10:16 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഖാ​ഗ് ബ്ലോ​ക്ക് ഡെ​വ​ലെ​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഭൂ​പീ​ന്ദ​ര്‍ സിം​ഗി​നെ​യാ​ണ് ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​ ബ​ദ​ഗാം ജി​ല്ല​യി​ലെ ദ​ല്‍​വാ​ഷി​ലു​ള്ള വീ​ടി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഭൂ​പി​ന്ദ​റി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​വ​ര്‍ ഇ​ല്ലാ​ത്ത സ​മ​യ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ലേ​ക്കു പോ​ക​വേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഖാ​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ദ്ദേ​ഹം ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

പോ​ലീ​സി​ല്‍ അ​റി​യി​ക്കാ​തെ​യാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.