ല​ഹ​രി​യു​ടെ ല​ഹ​രി; ദീ​പി​ക പ​ദു​ക്കോ​ണി​നെ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യും
Wednesday, September 23, 2020 11:04 PM IST
മും​ബൈ: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ വെ​ള്ളി​യാ​ഴ്ച ന​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ (എ​ൻ​സി​ബി) ചോ​ദ്യം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദീ​പി​ക​യ്ക്ക് എ​ൻ​സി​ബി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗി​ന് വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സാ​റാ അ​ലി ഖാ​ൻ, ശ്ര​ദ്ധ ക​പൂ​ർ എ​ന്നി​വ​രോ​ട് ശ​നി​യാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് എ​ൻ​സി​ബി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഫാ​ഷ​ൻ ഡി​സൈ​ന​ർ സി​മോ​ൺ ഖ​മ്പ​ട്ട​യെ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യും.

ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ ടാ​ല​ന്‍റ് മാ​നേ​ജ​രാ​യ ജ​യ സാ​ഹ​യി​ല്‍ നി​ന്നാ​ണ് ദീ​പ​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ൻ​സി​ബി​ക്ക് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ സം​ഘം ജ​യ സാ​ഹ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഈ ​ഫോ​ണി​ൽ​നി​ന്ന് ദീ​പി​ക ല​ഹ​രി​മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യ ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചു. ത​ന്‍റെ ടാ​ല​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന ക​രീ​ഷ്മ പ്ര​കാ​ശി​നോ​ട് ദീ​പി​ക ല​ഹ​രി​മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന​യു​ള്ള ചാ​റ്റു​ക​ളാ​ണ് ജ​യ സാ​ഹ​യു​ടെ ഫോ​ണി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ദീ​പി​ക​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.