മ​ഞ്ചേ​രി മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും മ​ട​ക്കി അ​യ​ച്ച കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വം; ഡി​എം​ഒ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, September 23, 2020 11:56 AM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ച്ച കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ട​പെ​ട്ടു. കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്ന മാ​റാ​ക്ക​ര സ്വ​ദേ​ശി പാ​ത്തു​മ്മ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സു​പ്ര​ണ്ടി​നോ​ടാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് പാ​ത്തു​മ്മ​യെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

കോ​ട്ട​യ്ക്ക​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പാ​ത്തു​മ്മ​യ്ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ ഇ​വി​ടെ നി​ന്നും മ​ട​ക്കി​യ​തി​നാ​ല്‍ തി​രി​കെ വീ​ണ്ടും കോ​ട്ട​യ്ക്ക​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ എ​ത്തി ഒ​രു മ​ണി​ക്കൂ​റി​ന​കം പാ​ത്തു​മ്മ മ​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കെ​തി​രെ പാ​ത്തു​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.