കു​ഴി​പ്പ​ള്ളി ബീ​ച്ചി​ലെ യു​വാ​വി​ന്‍റെ കൊലപാതകം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 24, 2020 9:43 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​മ്പം കു​ഴി​പ്പ​ള്ളി ബീ​ച്ചി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ബു​ധ​നാ​ഴ്ച​യാ​ണ് ചെ​റാ​യി സ്വ​ദേ​ശി പ്ര​ണ​വ് ത​ല​യ്ക്ക് അ​ടി​യേ​റ്റ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ചെ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്, ജി​ബി​ന്‍, അ​മ്പാ​ടി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​മ്പാ​ടി​യെ ബു​ധ​നാ​ഴ്ച ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ചെ​റാ​യി സ്വ​ദേ​ശി​യാ​യ നാം​ദേ​വ് എ​ന്ന​യാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട പ്ര​ണ​വി​ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ കാ​മു​കി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.