"നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ തെ​റ്റ് ചെ​യ്താ​ൽ സം​ര​ക്ഷി​ക്കി​ല്ല'; പി. ​ജ​യ​രാ​ജ​നെ പി​ന്തു​ണ​ച്ച് എം.​വി. ജ​യ​രാ​ജ​ൻ
Tuesday, September 22, 2020 5:39 PM IST
ക​ണ്ണൂ​ർ: സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍​ക്ക് എ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ല. സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ആ​ണ് ഇ​തി​ന് മാ​തൃ​ക​യെ​ന്നും പാ​ർ​ട്ടി​ക്ക് എ​തി​രാ​യി നി​ന്ന മ​ക​നെ ത​ള്ളി​പ്പ​റ​ഞ്ഞ നേ​താ​വാ​ണ് സി​എ​ച്ച് എ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ ചെ​യ്യു​ന്ന തെ​റ്റ് ചു​മ​ക്കേ​ണ്ട ബാ​ധ്യ​ത പാ​ർ​ട്ടി​ക്കി​ല്ലെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​നും നേരത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബി​നോ​യ് കോ​ടി​യേ​രി വി​വാ​ദ​ത്തി​ൽ പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​പ്ര​സ്‍​താ​വ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യാ​ണ് എം.​വി. ജ​യ​രാ​ജ​ന്‍ ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.