ജ​ലീ​ലി​നെ​തി​രെ പ്ര​തി​ഷേ​ധം; കൊ​ല്ല​ത്തും ക​ണ്ണൂ​രും സം​ഘ​ര്‍​ഷം
Tuesday, September 22, 2020 1:46 PM IST
കോ​ട്ട​യം: മ​ന്ത്രി ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ല​ത്തും ക​ണ്ണൂ​രും യു​വ​മോ​ര്‍​ച്ച, മ​ഹി​ള മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. കൊ​ല്ല​ത്ത് യു​വ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലേ​ക്കാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞു പോ​കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ക​ണ്ണൂ​രി​ല്‍ മ​ഹി​ള മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചും സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. ബാ​രി​ക്കേ​ഡി​നു മു​ക​ളി​ല്‍ ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​പ്പോ​ള്‍ നി​ല​ത്ത് വീ​ണ് പ​രി​ക്കേ​റ്റു. ജ​ല​പീ​ര​ങ്കി​യു​ടെ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റെ മ​ര്‍​ദ്ദി​ക്കാ​നും വാ​ഹ​നം ത​ക​ര്‍​ക്കാ​നും പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.