അ​ര​ങ്ങേ​റ്റം ത​ക​ർ​ത്തു..! ആ​ർ​സി​ബി​ക്കാ​യി വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​വു​മാ​യി മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ
Monday, September 21, 2020 10:17 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‌‌​ച്ച​വ​ച്ച് മ​ല​യാ​ളി താ​രം ദേ​വ്​ദ​ത്ത് പ​ടി​ക്ക​ൽ. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നാ​യി ഐ​പി​എ​ലി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ഇ​രു​പ​തു​കാ​ര​നാ​യ ദേ​വ​ദ​ത്ത് 42 പ​ന്തി​ൽ എ​ട്ട് ഫോ​റി​ന്‍റെ അ​ട​ന്പ​ടി​യോ​ടെ 56 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ണ്‍​സ് നേ​ടി. ദേ​വ്ദ​ത്തി​നെ കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ​ബി ഡി​വി​ല്യേ​ഴ്സും (30 പ​ന്തി​ൽ നാ​ല് ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്കം 51) മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.

മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ ജ​നി​ച്ച ദേ​വ്ദ​ത്ത് ക​ർ​ണാ​ട​ക​യ്ക്കു​വേ​ണ്ടി​യാ​ണ് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​റു​ള്ള​ത്. ഇ​ടം​കൈ ബാ​റ്റ്സ്മാ​നാ​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഓ​സീ​സ് താ​രം ആ​രോ​ണ്‍ ഫി​ഞ്ചും ചേ​ർ​ന്നാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.