എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ജ​നാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണം: മു​ഖ്യ​മ​ന്ത്രി
Monday, September 21, 2020 8:08 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക ജീ​വി​തം ത​ക​ർ​ക്കു​ന്ന കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ക​രി​ച്ച പ്ര​തി​പ​ക്ഷ എം​പി​മാ​രെ രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ൽ 60,000 ൽ ​അ​ധി​കം ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ചെ​യ്ത രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. 2019ൽ ​മാ​ത്രം 10,281 ക​ർ​ഷ​ക​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ക​ർ​ഷ​ക ജീ​വി​തം എ​ക്കാ​ല​ത്തേ​ക്കും ദു​രി​ത​ത്തി​ൽ മു​ക്കാ​നു​ള്ള നി​യ​മ നി​ർ​മ്മാ​ണ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നു പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കാ​നെ​ന്ന വ്യാ​ജേ​ന, ക​ർ​ഷ​ക​രെ കോ​ർ​പ​റേ​റ്റ് ഫാ​മിം​ഗി​ന്‍റെ അ​ടി​മ​ക​ളാ​ക്കു​ന്ന​ത് നാ​ടി​നെ അ​പ​രി​ഹാ​ര്യ​മാ​യ നാ​ശ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ക. ഈ ​അ​നീ​തി​ക്കെ​തി​രെ ഉ​യ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ പാ​ർ​ല​മെ​ന്‍റി​ൽ പോ​ലും അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സ​ക​ല മൂ​ല്യ​ങ്ങ​ളേ​യും നി​ഷേ​ധി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ക​ർ​ഷ​ക​ർ​ക്കൊ​പ്പം രാ​ജ്യം മു​ഴു​വ​ൻ ചേ​രേ​ണ്ട​തു​ണ്ടെ​ന്നും ക​ർ​ഷ​ക​രു​ടെ ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ജീ​വ​ൽ​പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.