ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ​ട്ടി​ടം സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു; ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Monday, September 21, 2020 9:17 AM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ മ​ല​യാ​റ്റൂ​രി​ൽ സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. പാ​റ​മ​ട​യി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്ന സേ​ലം സ്വ​ദേ​ശി പെ​രി​യ​ണ്ണ​ൻ, ചാ​മ​രാ​ജ്ന​ഗ​ർ സ്വ​ദേ​ശി ഡി.​നാ​ഗ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പെ​രി​യ​ണ്ണ​ന്‍റെ​യും നാ​ഗ​യു​ടേ​യും മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ത്തെ​റി​ച്ചു. തൊ​ട്ട​ടു​ത്ത തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

പാ​റ​മ​ട​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വെ​ടി​മ​രു​ന്നി​ന് തീ​പി​ടി​ച്ചാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. പെ​രി​യ​ണ്ണ​നും നാ​ഗ​യും ഈ ​വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

പാ​റ​മ​ട​യ്ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നി​ര​വ​ധി പ​രാ​തി​ക​ൾ പാ​റ​മ​ട‍​യ്ക്കെ​തി​രെ മു​ൻ​പ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.