എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഹോ​ങ്കോം​ഗ്
Monday, September 21, 2020 4:23 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഹോ​ങ്കോം​ഗ്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ​യാ​ണ് എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് 72 മ​ണി​ക്കൂ​റെ​ങ്കി​ലും മു​ൻ​പ് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി മാ​ത്ര​മെ ഇ​ന്ത്യ​ക്കാ​രെ ഹോ​ങ്കോം​ഗി​ലെ​ത്താ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്ന് അ​വ​ർ ജൂ​ലൈ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​മാ​ന​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റി​ലും ഹോ​ങ്കോം​ഗ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.